തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
സെപ്റ്റംബർ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാർത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരൻ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണൻ (62), തൃശൂർ രാമവർമ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാർ (29), സെപ്റ്റംബർ 17ന് മരണമടഞ്ഞ തൃശൂർ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പൻ പിള്ള (87), സെപ്റ്റംബർ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദൻ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമൻ (65), തൃശൂർ സ്വദേശി ലീലാവതി (81), തൃശൂർ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബർ 11ന് മരണമടഞ്ഞ നാഗർകോവിൽ സ്വദേശി രവിചന്ദ്രൻ (59), സെപ്റ്റംബർ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എൽ. ജോൺ (66), സെപ്റ്റംബർ 8ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശി ചന്ദ്രൻ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്.