സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ്-19


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 238 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 231 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 230 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 195 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 189 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 176 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 172 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 167 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 162 പേർക്കും, എറണാകുളം ജില്ലകളിൽ നിന്നുള്ള 140 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 102 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 121 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2175 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 193 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 331 പേർക്കും, കോഴിക്കോട് 225 ജില്ലയിൽ നിന്നുള്ള പേർക്കും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 217 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 182 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 164 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 146 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലകളിൽ നിന്നുള്ള 125 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 87 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 47ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, തൃശൂർ ജില്ലയിലെ 8, എറണാകുളം, കാസർഗോഡ് ജില്ലകളിലെ 6 വീതവും, മലപ്പുറം ജില്ലയിലെ 5, ആലപ്പുഴ ജില്ലയിലെ 3, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 2 വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *