സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചേക്കാട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും), ചേലേമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), ഉള്ളിയേരി (10), കരുവട്ടാർ (4), നന്മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാർഡുകളും), ആറന്മുള (7, 8, 13), നെടുമ്ബ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാർ (11, 12), രാജക്കാട് (എല്ലാ വാർഡുകളും), എറണാകുളം കൂത്താട്ടുകുളം മുൻസിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാർഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മൺട്രോതുരുത്ത് (എല്ലാ വാർഡുകളും), തൃക്കോവിൽവട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂർ അടാട്ട് (14), കാസർകോട് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. സംസ്ഥാനത്ത് നിലവിൽ ആകെ 497 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അതേസമയം 25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചെറുപുഴ (വാർഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശ്ശേരി (3, 18), ഉളിക്കൽ (16), നടുവിൽ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (6), വടശ്ശേരിക്കര (6), അടൂർ മുൻസിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂർ (1), മലയാലപ്പുഴ (12), പാലക്കാട് ജില്ലയിലെ ചാലിശ്ശേരി (എല്ലാ വാർഡുകളും), കപ്പൂർ (എല്ലാ വാർഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാർഡുകളും), തൃത്താല (എല്ലാ വാർഡുകളും), വിളയൂർ (എല്ലാ വാർഡുകളും), തൃശൂർ ജില്ലയിലെ കൊടശ്ശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂർ (6, 7, 14, 15), കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ (1, 2, 3, 9, 11, 12, 13), കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ പാമ്ബാടി (18), എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മുൻസിപ്പാലിറ്റി (15) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *