തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 364 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്ന് വന്നവർ 116, മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 90 പേരും 19 ആരോഗ്യപ്രവർത്തകരുമാണ്.
തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂർ 39, കാസർകോട് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ച കണക്ക്.
സംസ്ഥാനത്ത് ഇതോടെ 173932 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 6841 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗലക്ഷണവുമായി ഇന്ന് മാത്രം 1053 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ച് 6416 നിലവിൽ ചികിൽസയിലുണ്ട്.
അതേസമയം ഇന്ന് 204 പേർ രോഗമുക്തി നേടി. തിരുവനന്തപുരം- 7, പത്തനംതിട്ട- 18, ആലപ്പുഴ- 36, കോട്ടയം- 6, ഇടുക്കി- 6, എറണാകുളം- 9, തൃശൂർ- 11, പാലക്കാട്- 25, മലപ്പുറം- 26, കോഴിക്കോട്- 9, വയനാട്- 4, കണ്ണൂർ- 38, കാസർകോട്- 9 എന്നിങ്ങനെയാണ് ജില്ല തിരിച്ച് രോഗമുക്തി നേടിയവരുടെ കണക്കുകൾ.