തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ തലസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. തുടര്‍ച്ചയായി രണ്ടാം ദിവസവും 600ന് മുകളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്തു നിന്നെത്തിയവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നിട്ടുളള 76 പേരുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 37 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 9 ഡിഎസ്സി ജവാന്മാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്ക വ്യാപനം കൂടി വരികയാണെന്നും അതീവജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി രാജക്കാടില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലാണ്. ഇവിടെ ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജക്കാട് സ്വദേശി വത്സമ്മ ജോയി ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
തിരുവനന്തപുരം 157, കാസർകോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂർ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂർ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. അതേസമയം 96 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂർ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂർ 10, കാസർകോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.