സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു.
അതേസമയം ഇന്ന് 29 പേർ കൂടി രോഗം മൂലം സംസ്ഥാനത്ത് മരണപ്പെട്ടു. 72339 പേർ ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 ആരോഗ്യപ്രവർത്തകരാണ് ഉള്ളത്. 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു. 2828 പേരാണ് രോഗമുക്തി നേടിയത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ് സർക്കാർ പോകുന്നത്. 100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കോവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 100 ദിവസം കൊണ്ട് 50000 തൊഴിലവസരം സൃഷ്ടിക്കും.

Leave a Reply

Your email address will not be published. Required fields are marked *