തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് രോഗം 885 പേര്‍ക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 4 പേര്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 724 പേരാണ്. വിദേശത്തുനിന്നത്തിയ 64 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 68പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,995 ആയി ഉയര്‍ന്നു.
തിരുവനന്തപുരം 167, കൊല്ലം 133, പത്തംതിട്ട 23, കോട്ടയം 50, ഇടുക്കി 29, ആലപ്പുഴ 44, എറണാകുളം 69, തൃശൂര്‍ 33, പാലക്കാട് 58, മലപ്പുറം 58, കോഴിക്കോട് 82, വയനാട് 15, കണ്ണൂര്‍ 18, കാസര്‍കോട് 106 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.