.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതോടൊപ്പം കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാമും(71) കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മരിച്ച അബ്ദുള്‍ സലാം ഓട്ടോ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന് വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നു.
അതോസമയം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.