കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഒരിടവേളയ്ക്ക് ശേഷം ശക്തമായി കാലവര്‍ഷം ആരംഭിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ മദ്ധ്യമേഖലയിലുമായി പുതിയ ന്യൂനമര്‍ദം രൂപമെടുത്തതിന്റെ പശ്ചാത്തലത്തില്‍ 13 വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിലുമാണ് മഴ ശക്തമാകുക. മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കള്‍ മുതല്‍ ശക്തി കുറയുമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയുള്ള മഴയായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. അതേസമയം തുലാമഴയെത്താന് 20-ാം തീയതി കഴിയുമെന്നാണ് നിഗമനം.