സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രത പാലിക്കണം: എൻഐഎ

ന്യൂഡൽഹി: കേരളത്തിലും ബംഗാളിലും പ്രധാന സർക്കാർ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും കൂടുതൽ ജാഗ്രതപാലിക്കണമെന്ന് എൻ.ഐ.എയുടെ നിർദ്ദേശം. കേരളത്തിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അൽഖ്വയ്ദ ഭീകരരെ ഡൽഹിയിൽ ചോദ്യം ചെയ്ത് വരികയാണ്. ഇവരിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് പിടികൂടിയ മൂന്ന് പേരെയും ഡൽഹിയിലെത്തിച്ചിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്. ബംഗാളിൽ നിന്ന് പിടികൂടിയവർക്കൊപ്പം ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഉത്സവങ്ങളടക്കമുള്ള ആഘോഷ വേളകൾ, സർക്കാർ, സൈനിക ബന്ധമുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രത പുലർത്താനാണ് നിർദേശം. മ്യാൻമർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്നും എൻഐഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *