സംസ്ഥാനത്ത് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി ഉയര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ചിറയിന്‍കീഴ് (10, 11, 12 ,13, 14, 15), ആഴൂര്‍ (1), പൂവച്ചല്‍ (4, 6), വിളപ്പില്‍ (3), കരുംകുളം (14, 15, 16, 17), ചെങ്കല്‍ (2, 6, 8, 101), പനവൂര്‍ (4, 7, 10, 11), പത്തനംതിട്ട ജില്ലയിലെ പന്തളം മുന്‍സിപ്പാലിറ്റി (31, 32), ഏഴംകുളം (17), അരുവാപ്പുലം (3, 5). കോഴിക്കോട് ജില്ലയിലെ വടകര മുന്‍സിപ്പാലിറ്റി (6 ,7, 8, 9 , 10, 11, 18, 19, 20, 29), തലക്കുളത്തൂര്‍ (16), വില്യാപ്പള്ളി (13, 14), കൊല്ലം ജില്ലയിലെ കുലശേഖരം (4, 5, 6 ,10, 11, 12, 14, 16, 17, 22, 23), പേരയം (13). വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (11, 13, 14, 29), പാലക്കാട് ജില്ലയിലെ പല്ലശന (3), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4)എന്നിവയാണ്പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 17), നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), ബാലരാമപുരം (5), വെള്ളനാട് (12, 13), ആര്യനാട് (എല്ലാ വാര്‍ഡുകളും), പാലക്കട് ജില്ലയിലെ കോങ്ങാട് (2), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (3, 21, 22), കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മലപ്പുറം പൊന്നാനി താലൂക്ക് എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 227 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *