സംസ്ഥാനത്ത് 794 പേർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 148 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. എന്നാൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 519 പേരിൽ 24 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 182 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 92 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 79 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 72 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 53 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 50 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 49 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 46 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 28 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണ കേസ് കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിൽ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റർ ക്ലെയറിന്റെ (73) പരിശോധനഫലമാണ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചത്. ഇതോടെ മരണം 43 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,57,523 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7710 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,46,000 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5969 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 98,115 സാമ്പിളുകൾ ശേഖരിച്ചതിൽ 94,016 സാമ്പിളുകൾ നെഗറ്റീവ് ആയി.

*ജില്ല തിരിച്ച് സമ്പർക്ക രോഗികളുടെ കണക്ക്
തിരുവനന്തപുരം ജില്ലയിലെ 170 പേർക്കും, കൊല്ലം ജില്ലയിലെ 71 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോഴിക്കോട് ജില്ലയിലെ 44 പേർക്കും, കോട്ടയം 38 ജില്ലയിലെ പേർക്കും, പാലക്കാട് ജില്ലയിലെ 29 പേർക്കും, ആലപ്പുഴ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 22 പേർക്കും, കണ്ണൂർ ജില്ലയിലെ 15 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, മലപ്പുറം ജില്ലയിലെ 13 പേർക്കും, കാസർഗോഡ് ജില്ലയിലെ 11 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കും, പത്തനംതിട്ട ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

*ആരോഗ്യപ്രവർത്തകർക്ക് രോഗബാധ

15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളില 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 2 ബി.എസ്.എഫ് ജവാൻമാർക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂർ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാർക്കും രോഗം ബാധിച്ചു.

*നെഗറ്റീവായവർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 45 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 35 പേരുടെയും (പാലക്കാട് 1, കോഴിക്കോട് 2), കോട്ടയം ജില്ലയിൽ നിന്നുള്ള 19 പേരുടെയും (പത്തനംതിട്ട 1, ഇടുക്കി 1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), കോഴിക്കോട് (പത്തനംതിട്ട 1), കണ്ണൂർ (കോഴിക്കോട് 1) ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 2 പേരുടെയും (കൊല്ലം 1) പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *