സഭാതർക്ക കേസിൽ മൃതദേഹം സംസ്‌കരിക്കുന്ന പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ഡൽഹി: സഭാതർക്ക കേസിൽ മൃതദേഹം സംസ്‌കരിക്കുന്ന പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്ര. ഓർത്തഡോക്‌സ് -യാക്കോബായ സഭാതർക്കത്തിൽ പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ വിധിയെന്നും ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ സർക്കാർ ഓർഡിനൻസിലോ തൽക്കാലം ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഏത് വൈദികനാണ് സംസ്‌കാര ചടങ്ങുകൾ നടത്തുന്നത് എന്നത് കോടതിയുടെ വിഷയമല്ല. മൃതദേഹങ്ങളോട് ആദരവും ബഹുമാനവും കാണിക്കണം. കൂടുതൽ നിർബന്ധം കാണിച്ചാൽ കോടതിയലക്ഷ്യ ഹർജി തള്ളുമെന്നും ജ. അരുൺ മിശ്ര വ്യക്തമാക്കി. സഭാതർക്കവിഷയത്തിൽ കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് വ്യക്തമാക്കി ഓർത്തഡോക്‌സ് സഭ വിശ്വാസി നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ‘ഈ വിഷയവുമായി ബന്ധപ്പെട്ട് 50 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. ബാക്കി കൂടി പരിഹരിക്കുമെന്നും കാത്തിരിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *