സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; വിവിധ ഭാഗങ്ങളില്‍ ബസ് സര്‍വ്വീസ്

കണ്ണൂര്‍ : സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ഏര്‍പ്പെടുത്തിയ ബസ് സൗകര്യത്തിന് വന്‍ സ്വീകാര്യത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ആവശ്യമായ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായാണ് ജില്ലാ ഭരണകൂടം ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്.   വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  ബസുകളാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തിയത്.  കൂടിയ ചാര്‍ജായി 50 രൂപയും കുറഞ്ഞത് 25 രൂപയുമാണ് ഈടാക്കിയത്.  

ഒരേസമയം ബസില്‍ 30 പേര്‍ക്ക് മാത്രമാണ് യാത്രചെയ്യാന്‍ അനുമതി. ബന്ധപ്പെട്ട വകുപ്പുകളുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള  സര്‍ക്കാര്‍ ജീവനക്കാരെ മാത്രമാണ്  വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്.

ബസ് റൂട്ട് ഫോണ്‍ നമ്പര്‍ സഹിതം

1. പയ്യന്നൂര്‍ – പഴയങ്ങാടി – കണ്ണപുരം – ചെറുകുന്ന് വഴി കണ്ണൂര്‍. 8.30 ഫോണ്‍: 99 61 96 57 74.  2. കരിവെള്ളൂര്‍ – പയ്യന്നൂര്‍ -പിലാത്തറ –  തളിപ്പറമ്പ് – പുതിയതെരു വഴി കണ്ണൂര്‍ 8.30 . ഫോണ്‍: 70 12 97 77 21.  3. ഇരിട്ടി -മട്ടന്നൂര്‍-ചാലോട് – വഴി കണ്ണൂര്‍ 8.30 ഫോണ്‍:96 05 74 76 01. 4. പാനൂര്‍ പൂക്കോട്-തലശ്ശേരി- താഴെ ചൊവ്വ-വഴി കണ്ണൂര്‍ 8.30 . ഫോണ്‍: 97 47 59 86 79.  5. ശ്രീകണ്ഠപുരം – മയ്യില്‍- കമ്പില്‍ – പുതിയ തെരു- വഴി കണ്ണൂര്‍ 8.30 . ഫോണ്‍: 96 45 60 97 87  6. കൂത്തുപറമ്പ് – മമ്പറം – അഞ്ചരക്കി – ചക്കരക്കല്‍ – താഴെചൊവ്വ വഴി കണ്ണൂര്‍ – 8.30 ഫോണ്‍: 94 46 77 77 67.

Leave a Reply

Your email address will not be published. Required fields are marked *