ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആരോപിക്കപെട്ടവരുടെ ജാമ്യ – മുൻകൂർ ജാമ്യ ഹർജികൾ ഇന്നു മുതൽ സുപ്രീം കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും. സുപ്രീം കോടതിയുടെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരമൊരു തീരുമാനം. സുപ്രീം കോടതിയുടെ 70 വർഷത്തെ ചരിത്രത്തിൽ ഇന്നുവരെ രണ്ടംഗ ബെഞ്ചുകൾ സാധാരണ കേസുകളും മൂന്നംഗ ബഞ്ച് പ്രത്യേക കേസുകളും ഇതിനു പുറമെ ഭരണഘടനാ പരമായ കേസുകൾ അഞ്ചംഗ ബെഞ്ചും വാദം കേൾക്കുന്ന രീതിയാണ് തുടർന്നു വന്നത്. എന്നാൽ ഇന്നു മുതൽ ഏഴു വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിലെ ജാമ്യമുൻകൂർ ജാമ്യ ഹർജികൾ ഏകാംഗ ബെഞ്ച് പരിഗണിച്ച് വിധി പറയും.