കോഴിക്കോട്: നടന്‍ ദിലീപ് പ്രതിയായ ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ വസതിയില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായിയുടെ ലാപ്പ്ടോപ്പ് ഉപയോഗിച്ചാണെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്. കോഴിക്കോട് കാരപറമ്പിലെ സായിയുടെ 16 എ, 16 ബി ഫ്‌ളാറ്റുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. അതേസമയം, ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സായിക്കു നോട്ടീസ് നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ സായി കോടതിയില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നുവെന്നും അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നുമാണ് സായി പരാതിയില്‍ കോടതിയെ ബോധിപ്പിച്ചത്.