നാം പലരിലും കാണുന്ന ഒരു കാഴ്ചയാണ് ശരീരത്തില്‍ നിന്നും വളരെ പെട്ടെന്ന് സോഡിയം കുറയുന്നത്. കൂടുതലായും പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. എന്നാല്‍ കുട്ടികളെയും ഇത് ബാധിക്കാം.
സോഡിയം പെട്ടെന്ന് കുറയുമ്പോഴാണ് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാകുന്നത്. നമ്മളിത് നിസാരമെന്ന് തള്ളിക്കളയരുത്. ഏറെ അപകടകരമായ ഈ പ്രശ്നത്തില്‍ നിന്നും വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ നാം ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകല്‍. ഹൈപ്പോനാട്രീമിയ (Hyponatraemia) എന്നാണ് ഈ അവസ്ഥയുടെ പേര്.
അതേസമയം രക്തപരിശോധനയില്‍ സിറം സോഡിയം അളവ് 135mmpl/L എന്ന അളവില്‍ കുറഞ്ഞിരുന്നാല്‍ ഈ രോഗാവസ്ഥയുണ്ടെന്ന് നിര്‍ണയിക്കാം. സോഡിയം 120-ല്‍ താഴെയാണെങ്കില്‍ ഗുരുതരാവസ്ഥയായി കണക്കാക്കും.ഛര്‍ദി, ക്ഷീണം, ശ്വാസ തടസം എന്നിവയാണ് സോഡിയം കുറഞ്ഞാല്‍ പ്രധാനമായി കണ്ട് വരുന്നത്. ഗുരുതരമായ വിധത്തില്‍ സോഡിയം പെട്ടെന്നു കുറഞ്ഞാല്‍ ശ്രദ്ധക്കുറവ്, ശരീരത്തിന് ഉലച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വരാം.
ശരീരത്തില്‍ എത്തുന്ന ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. എന്നാല്‍ വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും ഇവ നഷ്ടപ്പെടുകയും ചെയ്യുന്നു. സോഡിയം കൂടിയാലും കുറഞ്ഞാലും ദോഷകരമാണ്. അതിനാല്‍ സോഡിയത്തെ കൃത്യമായ അനുപാതത്തില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്. ഇതിനായി പ്രധാനമായും ഭക്ഷണകാര്യത്തിലാണ് ശ്രദ്ധവേണ്ടത്.
ദിവസവും 1.5 ഗ്രാമില്‍ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം. സോഡിയം ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്.
ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറവുള്ളവര്‍ ചീസ് കഴിക്കുന്നത് നല്ലതാണ്. വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ചീസില്‍ കാത്സ്യവും പ്രോട്ടീനും മാത്രമല്ല. സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസില്‍ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബുദ്ധി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ് ചീസ്. സോഡിയം കുറവുള്ളവര്‍ അച്ചാറുകള്‍ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാര്‍ വേണമെങ്കിലും കഴിക്കാം. 28 ഗ്രാം അച്ചാറില്‍ 241 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.
അതേസമയം മധുരക്കിഴങ്ങ്, ചീര, മത്സ്യ എന്നിവയില്‍ സോഡിയം അടങ്ങിയിരിക്കുന്നു. എന്നാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗികള്‍ സോഡിയം കലര്‍ന്ന ഭക്ഷണം അമിതമായി കഴിക്കുമ്പോള്‍ സൂക്ഷിക്കണം. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ് . 240 എംഎല് വെജിറ്റബിള്‍ ജ്യൂസില്‍ 405 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.