കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്തിയകേസില്‍ കാരാട്ട് ഫൈസലിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ്. സംഭവത്തില്‍ പണമിടപാട് സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞു. സന്ദീപ് നായര്‍ എന്‍ഐഎയ്ക്ക് നല്‍കിയ രഹസ്യമൊഴിയും കസ്റ്റംസിനെ സഹായിക്കും എന്നാണ് വിശ്വാസം. ഇതിനായി കസ്റ്റംസ് കോടതിയെ സമീപിക്കും. കാരാട്ട് ഫൈസല്‍ തിരുവനന്തപുരത്ത് വന്നതിനും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം 14-ാം തിയതിയിലെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും. നേരത്തെ കേസില്‍ കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നുവെങ്കിലും അറസ്റ്റ് ഇപ്പോള്‍ വേണ്ടെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് വേണ്ടന്ന് വെച്ചത്. കെ.ടി റമീസിന്റേയും സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനാണ് കാരാട്ട് ഫൈസല്‍.