കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലെന്ന് സൂചന. ഇടനിലക്കാരില്‍ ഒരാളെയാണ് മുഖ്യപ്രതികളായ സ്വപ്നസുരേഷിനെയും സന്ദീപ് നായരെയും പിടികൂടിയതിനിടയില് അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെയാണ് ഇന്ന് രാവിലെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് റമീസ്. നിലിവല്‍ ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചിട്ടുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തിനേയും റമീസിനേയും ഒരുമിച്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കേസിലുള്‍പ്പെട്ട മറ്റൊരു പ്രതിയെ കൂടി ഇന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.