മലപ്പുറം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് പിടികൂടി. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശികളായ ജിഫ്‌സല്‍, ഷമീം എന്നിവരുടെ അറസ്റ്റ് നേരത്തെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് പേരെയും കസ്റ്റംസ് ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വന്‍ ഇടപാടും ഉന്നത ബന്ധങ്ങളും സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിസും കസ്റ്റംസും കണ്ടെത്തിയിട്ടുള്ളത്. സമഗ്ര അന്വേഷണമാണ് ഇത് സംബന്ധിച്ച് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.