കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നസുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ കോടിയില്‍ എത്തിച്ചു. കലൂരിലെ എന്‍.ഐ.എ കോടിയിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്.
കോടതിയിലെ താഴെ നിലയിലാണ് നിലവില്‍ ഇരുവരെയും ഇരുത്തിയിരിക്കുന്നത്. ജഡ്ജി എത്തിയശേഷം വിസ്താരണക്കായാണ് മുകള്‍ നിലയിലേക്ക് പ്രതികളെ കൊണ്ടുപോകുക. എന്‍.ഐ.എയുടെ മറ്റ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരുമടക്കമാണ് കോടതിക്കുള്ളില്‍ ഉളളത്. കോടതി നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും.