കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവങ്കറെ ഒൻപത് മണിക്കൂറിലധികം ചോദ്യം ചെയ്ത് വിട്ടയച്ചു. നിലവിൽ കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ ശിവങ്കറെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ഇത് മൂന്നാം തവണയാണ് എൻ.ഐ.എ ശിവങ്കറെ ചോദ്യംചെയ്യുന്നത്.
സ്വപ്ന സുരേഷിന്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നയേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്തത്. മറ്റു പ്രതികളിൽ നിന്നുള്ള തെളിവുകളും എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്. മുൻപും മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്.