തൃശൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷിനൊപ്പം സെൽഫിയെടുത്ത വനിത പൊലീസുകാരെ എൻഐഎ ചോദ്യം ചെയ്യും. ആറ് വനിത പൊലീസുകാരെയാണ് എൻഐഎ ചോദ്യം ചെയ്യുന്നത്. തൃശൂർ സിറ്റി പൊലീസിലെ വനിതാ ഉദ്യോഗസ്ഥർക്കതിരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക. ഇവരുടെ ഫോൺ രേഖകളും പരിശോധിക്കും.
വാർഡിന് പുറത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് പൊലീസുകാരെയും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സ്വപ്ന ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് സെൽഫിയും പുറത്ത് വന്നത്. ചികിത്സയിലിരിക്കെ സ്വപ്ന ഫോൺ വിളികൾ നടത്തിയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. സെൽഫിയെടുത്തത് വിവാദമായതോടെ ആറ് വനിതാ പൊലീസുകാർക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നു.