![](https://i0.wp.com/niyamajalakam.com/wp-content/uploads/2020/08/pina.jpg?resize=459%2C306&ssl=1)
തിരുവന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. അതേസമയം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാവുന്ന സാഹചര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം നിലവില്‍ വന്‍ തോതില്‍ വര്‍ധിക്കുന്ന സാഹചര്യം കൂടിയാണ്.
നിലവില്‍ ഇന്ന് സംസ്ഥാനത്ത് പഴയതോതില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ല. ഓടുന്നതില്‍ മിക്കതിലും യാത്രക്കാര്‍ കുറവാണ്. വരും ദിവസങ്ങളില്‍ ഈ സ്ഥിതി മാറും. വാഹനങ്ങള്‍ ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും.അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ വ്യാപനതോത് വര്‍ധിക്കുന്ന സാഹചര്യം വരും. ഇളവുകള്‍ കൂടുമ്പോള്‍ രോഗം വ്യാപിക്കാനുള്ള സാധ്യതയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. സമ്പൂര്‍ണ ലോക്ഡൗണില്‍ നിന്നും രാജ്യം ഘട്ടം ഘട്ടമായി സാധാരണ ജീവതത്തിലേക്ക് വരികയാണ്.