പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കൻ ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായുളള പുതിയ വിമാന സർവ്വീസുകളുടെ ഷെഡ്യൂൾ സൗദിയിലെ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. മെയ് 19 മുതൽ 23 വരെ 6 സർവ്വീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള സർവീസും റിയാദിൽ നിന്ന് കോഴിക്കോടേക്കുള്ള സർവീസും 19 ന് ഉണ്ടാകും.