ഡല്‍ഹി: ഹാഥ്‌റസ് ബലാത്സംഗക്കൊലപാതകകേസില്‍ സുപ്രീംകോടതി തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണ തീരുമാനത്തെയാണ് പെണ്‍കുട്ടിയുടെ കുടുംബം സ്വാഗതം ചെയ്തിരിക്കുന്നത്.
ഹാഥ്‌റസ് സംഭവം ഞെട്ടിച്ചെന്ന് പറഞ്ഞ സുപ്രീംകോടതി കുടുംബത്തിന് ആവശ്യമായ സുരക്ഷയും നിയമസഹായവും ഉറപ്പാക്കുമെന്നും നിലപാടെടുത്തിരുന്നു. സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു പെണ്‍കുട്ടിയുടെ സഹോദരന്റെ പ്രതികരണം. അഭിഭാഷകനെ ഏര്‍പ്പാടാക്കാനുള്ള തീരുമാനം തൃപ്തികരമാണ്. കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കണം എന്ന് തന്നെയാണ് കുടുംബം ആവശ്യപ്പെടുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ നീതി കിട്ടണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.