തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കാനും ധാരണയായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാളെ രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് പരീക്ഷ നടക്കുക. 3,20,067 വിദ്യാര്‍ത്ഥികളാണ് പരീക്ഷക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ നടക്കുക. റെഗുലര്‍ വിഭാഗത്തില്‍ 2,98,412 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 21,644 കുട്ടികളും ലാറ്ററല്‍ എന്‍ട്രി റെഗുലര്‍ വിഭാഗത്തില്‍ 11 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും.ലക്ഷദ്വീപില്‍ 1023 കുട്ടികളും ഗള്‍ഫില്‍ 41 കുട്ടികളും മാഹിയില്‍ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിലാണ്.