ഹോം ഡെലിവറി നടത്തുന്നവർ മുന്കരുതലെടുക്കണം

വീടുകളിലെത്തി തപാൽ വിതരണം ചെയ്യുന്നവരും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഉൽപന്നങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റും വീട്ടു പടിക്കൽ വിതരണം ചെയ്യുന്നവരും കൊറോണ ബാധിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ആവശ്യമായ മുന്കരുതലടുക്കണം. സ്ഥാപന മേധാവികളും ഉടമസ്ഥരും ഇവർ്ക്കാവശ്യമായ സാനിറ്റൈസർ, മാസ്‌ക് എന്നിവ ലഭ്യമാക്കണം. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവർ രോഗം ഭേദമാകുന്നത് വരെ ജോലിയിൽ നിന്ന് വിട്ടു നിൽക്കണം. ഇത്തരം ജോലികളിലേർപ്പെട്ട അസുഖ ബാധിതർക്ക് ആ വശ്യമായ ലീവ് അനുവദിക്കണമെന്നും ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *