കൊച്ചി: ജിദ്ദയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ രണ്ടുപേര്‍ പിടിയില്‍. പാലക്കാട് സ്വദേശിയായ റഫീഖും മലപ്പുറം സ്വദേശി മുഹമ്മദുമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഇരുവരും സ്വര്‍ണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്.
രണ്ട് യാത്രക്കാരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണം ആണ് പിടികൂടിയത്. ആര്‍ക്കും സംശയം തോന്നാതിരിക്കാൻ ക്യാപ്സൂള്‍ രൂപത്തിലാക്കിയാണ് പാലക്കാട് സ്വദേശി റഫീഖ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്.ജിദ്ദയില്‍ നിന്ന് എത്തിയ റഫീക്കില്‍ നിന്ന് 1064 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.തലശേരി സ്വദേശിയായ മുഹമ്മദാണ് പിടിയിലായ രണ്ടാമൻ. ഇയാളില്‍ നിന്നും 300 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മാലയായിട്ടാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. എന്നാല്‍ പരിശോധനയില്‍ ഇയാളും പിടിക്കപ്പെടുകയായിരുന്നു.