കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിൽ കടാശ്വാസത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയതി മാർച്ച് 31 വരെ നീട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
അപേക്ഷകർ നിർദ്ദിഷ്ട ‘സി’ ഫാറം പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷയുടെയും അതിന് അടിസ്ഥാനമായ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും കൂടി വയ്ക്കണം. അപേക്ഷകൻ ഒന്നിലധികം സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തിട്ടുണ്ടെങ്കിൽ അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടുതലായി വയ്ക്കണം. മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തൊഴിൽ കൃഷിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം, ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ അല്ലെങ്കിൽ കരം തീർത്ത രസീതിന്റെ പകർപ്പ്, അപേക്ഷയിൽ പറഞ്ഞിരിക്കുന്ന സഹകരണ സ്ഥാപനത്തിൽ വായ്പ നിലനിൽക്കുന്നു എന്നു കാണിക്കുന്ന പാസ് ബുക്കിന്റെ പകർപ്പ്/ വിശദാംശങ്ങൾ അടങ്ങിയ സ്റ്റേറ്റ്മെന്റ് എന്നിവ അപേക്ഷയോടൊപ്പം വയ്ക്കണം. വിശദാംശങ്ങൾ www.ksfdrc.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം-29 എന്ന വിലാസത്തിൽ അയക്കണം.