മാസ്കുകൾക്ക് പുറമേ ഹാൻഡ് വാഷും സാനിറ്റൈസറും ഉത്പാദിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. 200 മില്ലീ ലിറ്റർ ഹാൻഡ് വാഷിന് 40 രൂപയും 200 മില്ലീ ലിറ്റർ സാനിറ്റൈസറിന് 135 രൂപയുമാണ് വിലയീടാക്കുക. നിലവിൽ ചെങ്കള, ചെറുവത്തൂർ എന്നിവടങ്ങളിലെ കുടുംബശ്രീ സംരഭകരാണ് ഉത്പാദനം നടത്തുന്നത്. ഇത് വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബശ്രീ അധികൃതർ സ്വീകരിച്ചു വരുന്നുണ്ട്.