കോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലന്വേഷകർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡിഷൻ തുടങ്ങിയ സേവനങ്ങൾ ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി ൽ നടത്താം. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ഗ്രേസ് പിരീഡ് ഉൾപ്പെടെ യഥാക്രമം മാർച്ച്, ഏപ്രിൽ മാസം വരെയും സാധാരണ ഗതിയിൽ പുതുക്കാവുന്നത് മെയ് 31 വരെയും നീട്ടി. ഫോൺ മുഖേനയും രജിസ്ട്രേഷൻ പുതുക്കാം. സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽപരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും ഓൺലൈനായി ചെയ്യാം. അസൽ സർട്ടിഫിക്കറ്റുകൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താൽ മതി. 2020 മാർച്ച് ഒന്നു മുതൽ 2020 മെയ് 29 വരെയുള്ള തിയതിയിൽ 90 ദിവസം പൂർത്തിയാകുന്ന ഉദ്യോഗാർത്ഥികൾ 2020 മെയ് 30 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്താൽ മതി. കോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിനായി വകുപ്പ് കൈക്കൊള്ളുന്ന നടപടികളുമായി പൂർണ്ണമായി സഹകരിച്ച് പൊതുജനങ്ങൾ കഴിവതും ഓൺലൈനായി സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സംശയങ്ങൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ഫോൺ മുഖേന ബന്ധപ്പെടണമെന്നും എംപ്ലോയ്മെന്റ് ഡയറക്ടർ അറിയിച്ചു.