ഈ ലോക്ഡൗൺ കാലത്ത് വീടുകളിൽ ചെയ്ത കൃഷിയുടെ ഫോട്ടോസ് തുരത്താം കോവിഡിനെ വിതയ്ക്കാം ഈമണ്ണിൽ എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യാം. കൃഷി മാത്രമല്ല മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ ഇവയും ഈ ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യാം. ഇതിന്റെ വിശദവിവരങ്ങൾ ഹരിതകേരളം മിഷൻ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. ഇതിനും ജില്ലാതലത്തിൽ സമ്മാനം നൽകും.
കോവിഡ് 19 മഹാമാരി ലോകത്തെ മുഴുവൻ ഒരു വീടിനുള്ളിൽ ആക്കിയ സാഹചര്യത്തിൽ വീട്ടിൽ ഇരുന്ന് തന്നെ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാങ്ങാനും അതോടൊപ്പം ഓരോരുത്തരുടേയും ഇനിയുളള ജീവിതം ആരോഗ്യ പൂർണമുള്ളതാക്കാനും അവസരമൊരുക്കുകയാണ് ഹരിതകേരളം മിഷൻ ഈ മനോഹരിതം കാമ്പയിനിലൂടെ. കാമ്പയിനെ പറ്റിയുളള കൂടൂതൽ വിവരങ്ങൾ ഹരിതകേരളം മിഷൻ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.