ഡിഐഎടിയിൽ എംടെക് ; അപേക്ഷ 22 വരെ നീട്ടി

തിരുവനന്തപുരം; പ്രതിരോധമേഖലയിലെ ഗവേഷണത്തിനും ഉപരിപഠനത്തിനും ഊന്നൽ നൽകുന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി (ഡിഐഎടി)യിൽ വിവിധ എംടെക് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ അപേക്ഷാസമയം 22 വരെ നീട്ടി.

വിവിധ എം ടെക് പ്രോഗ്രാമുകൾക്കൊപ്പം ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടും യുകെ ക്രാൺഫീൽഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഡബിൾ ഡിഗ്രി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. എംഎസ്സി ക്രാൺഫീൽഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ലഭിക്കും. രണ്ടു വർഷമാണ് കോഴ്‌സിന്റെ കാലാവധി. രണ്ടു സെമസ്റ്റർ ഇന്ത്യയിലും രണ്ട് സെമസ്റ്റർ യുകെയിലുമാകും പഠനം.

ബിടെക് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എംഎസ്സിയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഗേറ്റ് സ്‌കോറും ഉണ്ടാകണം. . ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷയുടെ പ്രിന്റൗട്ട് സ്പീഡ് പോസ്റ്റായി 29 നകം ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം. ജൂലായ് ആദ്യം ക്ലാസുകൾ തുടങ്ങും.

വിവരങ്ങൾക്ക് വെബ്സൈറ്റ്: www.diat.ac.in. ഫോൺ: +91 20 24304025.

Leave a Reply

Your email address will not be published. Required fields are marked *