സർഫാസി നിയമം : സുപ്രിംകോടതി വിധി ഇന്ന്

സർഫാസി നിയമം സഹകരണ സംഘങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ബാധകമാണോയെന്ന കാര്യത്തിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.
വായ്പാ കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട സർഫാസി നിയമം, സഹകരണ സംഘങ്ങൾക്കും സഹകരണ ബാങ്കുകൾക്കും കേന്ദ്രസർക്കാർ ബാധകമാക്കിയിരുന്നു. കേന്ദ്രസർക്കാർ തീരുമാനം തെലങ്കാന ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. എന്നാൽ, കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രിംകോടതിയിൽ ഹർജികൾ എത്തുകയായിരുന്നു. സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർഫാസി. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിത്. 2002 ലാണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം പാസാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *