പാലക്കാട് നിരോധിച്ചിട്ടുള്ളതും, അനുവദിച്ചിട്ടുള്ളതുമായ കാര്യങ്ങൾ

നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്

1.പൊതു ഗതാഗതം.

  1. സ്‌ക്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ, പരിശീലന/കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം.
  2. സിനിമാ ഹാളുകൾ, മാളുകൾ, പാർക്കുകൾ, ഓഡിറ്റോറിയം, അസംബ്ലി ഹാളുകൾ, ജിംനേഷ്യം, സ്‌പോർട്ട്‌സ് കോംപ്ലക്‌സുകൾ, സ്വിമ്മിംഗ് പൂളുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ.
  3. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ കായിക/വിനോദ, മതപരമായ സ്ഥലങ്ങൾ/ ആരാധാനലായങ്ങൾ എന്നിവയിലുള്ള ഒത്തു ചേരലുകൾ.
  4. എല്ലാ ആരാധനാലയങ്ങളിലും പൊതു ജനങ്ങളുടെ പ്രവേശനം.
  5. മദ്യഷാപ്പുകൾ, ബാറുകൾ, ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ.
  6. ഞായറാഴ്ച്ച കച്ചവട സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവ തുറക്കുന്നതും, വാഹനങ്ങൾ ഓടിക്കുന്നതും നിരോധിച്ചിരിക്കുന്നു. നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്

1). രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള വ്യക്തികളുടെ അനാവശ്യമായ യാത്രകൾ.

2). 65 വയസ്സിനു മുകളിലുള്ള വ്യക്തികൾ, പലവിധ അസുഖങ്ങൾ ബാധിച്ചിട്ടുള്ളവർ, ഗർഭിണികൾ ,10 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളൂ

3). സ്വകാര്യ വാഹനങ്ങളിൽ (4 വീലർ) ഡ്രൈവർക്കു പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യുവാൻ പാടില്ല. ഇരു ചക്ര വാഹനങ്ങളിൽ പിൻ സീറ്റ് യാത്ര അനുവദനീയമല്ല

4). വിവാഹ/മരണാനന്തര ചടങ്ങുകളിൽ 20 ലധികം ആളുകൾ അനുവദനീയമല്ല.

5). ഹോട്ടൽ/ റസ്റ്ററന്റുകളിൽ പാർസൽ സർവീസ് മാത്രം അനുവദിച്ചിരിക്കുന്നു.

6). അവശ്യകാര്യങ്ങൾക്ക് മാത്രം അന്തർ ജില്ലാ യാത്ര അനുവദിച്ചിരിക്കുന്നു. ജില്ലാ പോലീസ് മേധാവിയിൽ നിന്നും ഇ-കർഫ്യൂ പാസ് എന്ന അപ്ലിക്കേഷനിലൂടെ പാസ് ലഭ്യമായതിനു ശേഷം മാത്രം യാത്ര ചെയ്യുവാൻ പാടുകയുള്ളൂ.

7). അവശ്യ സർവ്വീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെ രീതിയിൽ തന്നെ മെയ് 15 വരെ പ്രവർത്തിക്കാവുന്നതാണ്. ഗ്രൂപ്പ് എ & ബി ഉദ്യോഗസ്ഥർ 50 ശതമാനവും , സി & ഡി ഉദ്യോഗസ്ഥർ 33 ശതമാനവും ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്.

മേൽ വിഭാഗത്തിൽ ഉൾപ്പെടാത്ത എല്ലാ കടകളും / സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാവുന്നതാണ്.

നിലവിൽ ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുള്ള തിരുമിറ്റക്കോട്, കുഴൽമന്ദം, ആലത്തൂർ എന്നീ പഞ്ചായത്തുകളിൽ അവശ്യവസ്തുക്കളുടെ കടകൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ (നിയന്ത്രിത എണ്ണത്തിലുള്ള ജീവനക്കാർ) എന്നിവയുടെ പ്രവർത്തനം ഒഴികെ ബാക്കി എല്ലാം നിരോധിച്ചിരിക്കുന്നു. ടി പഞ്ചായത്തുകളിൽ പ്രവേശിക്കുന്നതിനും, പുറത്തേക്കു പോകുന്നതിനും ഒരു പൊതു വഴി മാത്രമേ ഉണ്ടാകുവാൻ പാടുളളൂ. അനാവശ്യമായ യാത്രകൾ നിരോധിച്ചിട്ടുള്ളതാണ്.

പൊതു നിർദ്ദേശങ്ങൾ

കടകൾ / സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രമേ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളൂ.

കടകൾ / സ്ഥാപനങ്ങൾ എന്നിവയിൽ ഒരു സമയം പരമാവധി 5 ഉപഭോക്താക്കളുടെ പ്രവേശനം മാത്രമേ അനുവദിക്കാൻ പാടുള്ളൂ.

തൊഴിലാളികളും, ഉപഭോക്താക്കളും, മുഖാവരണം ധരിച്ചിരിക്കണം.

സാമൂഹിക അകലം പാലിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *