സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുക.
മുഴുവൻ ജീവനക്കാരും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം.
സാമൂഹ്യ അകലം പാലിക്കുവാൻ കഴിയുന്ന തരത്തിൽ ജോലിയും, ജോലി സ്ഥലവും ക്രമീകരിക്കുക.
സ്ഥാപനത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രം അനുവദിക്കുക.
പ്രവേശന കവാടത്തിലും ആവശ്യമുള്ള മറ്റ് ഇടങ്ങളിലും കൈ കഴുകുന്നതിന് സോപ്പും വെള്ളവും ലഭ്യമാക്കുക.
സാനിറ്റൈസർ ലഭ്യമാക്കുക.
പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ജോലിയിൽ നിന്നും ഒഴിവാക്കി എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുക.
സ്ഥാപനത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവർ, ക്ലീനർ എന്നിവർ സ്ഥാപനത്തിലെ മറ്റു ജോലിക്കാരുമായി സമ്പർക്കപെടുന്നത് കർശനമായി ഒഴിവാക്കുക.
സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുക.
സ്ഥാപനവും പരിസരവും എല്ലാദിവസവും അണുവിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുക.
60 വയസിനു മുകളിൽ പ്രായമുള്ളവരെ ജോലിയിൽ നിന്നും വിട്ടുനിൽക്കുവാൻ അനുവദിക്കുക