വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമായി മൂന്ന് കപ്പലുകളാണ് പുറപ്പെട്ടത്. ഐഎൻഎസ് ശ്രാദുൽ ദുബായിലേക്കും ജലാശ്വ, മഗർ കപ്പലുകൾ മാലദ്വീപിലേക്കും തിരിച്ചു.
തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പൽ എത്തിച്ചേരുക. മാലിയിൽ നിന്ന് 700 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
വിദേശത്തുള്ളവർ ഇന്ത്യയിലെത്തിയാൽ പരിശോധന ഉൾപ്പെടെ എല്ലാ തുടർനടപടികളും സംസ്ഥാന ചുമതലയാണ്. എത്തിയാലുടൻ എല്ലാവരും ആരോഗ്യസേതു മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്യണം. 14 ദിവസം ക്വാരന്റൈൻ ചെയ്ത ശേഷം വീണ്ടും പരിശോധനയുണ്ടാവും. യാത്രാച്ചെലവും ക്വാരന്റൈൻ ചെലവും പ്രവാസികൾ തന്നെ വഹിക്കണം.