ശമ്പളം പിടിക്കരുത് : ഹൈക്കോടതിയിൽ ഹർജി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാൻ തീരുമാനിച്ച ശമ്പള ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എൻ.ജി.ഒ അസോസിയേഷനും എൻജിഒ സംഘവുമാണ് ഹർജി നൽകിയത്. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനെതിരായാണ് ഹർജി.
ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം അഞ്ചുമാസങ്ങളായി പിടിക്കാനാണ് സർക്കാർ തീരുമാനം. ഈ തുക എപ്പോൾ തിരിച്ചു നൽകണമെന്ന് ആറു മാസത്തിനുള്ളിൽ തീരുമാനിക്കും. സർക്കാരിനോട് വിശദീകരണം ചോദിക്കുകയോ നിയമോപദേശം തേടുകയോ ചെയ്യാതെയാണു ഗവർണർ ഓർഡിനൻസ് അംഗീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *