പെട്രോളിയം, പ്രകൃതിവാതക, ഉരുക്ക് മന്ത്രി ധർമേന്ദ്ര പ്രധാൻ് വീഡിയോ കോൺഫറൻസിംഗിലൂടെ റഷ്യൻ ഊർജ്ജ മന്ത്രി അലക്‌സാണ്ടർ നോവക്കുമായി ചർച്ച നടത്തി. അടുത്തിടെ ഒപ്പുവച്ച ഒപെക് കരാറിനെക്കുറിച്ച് നോവാക് ധർമേന്ദ്ര പ്രധാനെ അറിയിച്ചു. ആഗോള ഊർജ്ജ വിപണികൾക്ക് സ്ഥിരത കൈവരിക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് മന്ത്രി പ്രധാൻ ഈ കരാറിനെ സ്വാഗതം ചെയ്തത്. ഹൈഡ്രോകാർബൺ ഉപഭോഗത്തിന്റെ പ്രധാന ഡിമാൻഡ് ഡ്രൈവർ എന്ന നിലയിൽ ഇന്ത്യ വഹിക്കുന്ന പങ്ക് റഷ്യൻ മന്ത്രി അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഹൈഡ്രോകാർബണുകളുടെ ഡിമാൻഡ് സെന്ററായി തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വോസ്റ്റോക്ക് പദ്ധതിയിൽ റോസ്‌നെഫ്റ്റുമായുള്ള പങ്കാളിത്തം, എൽഎൻജിയുടെ നോവടെക് സപ്ലൈസ്, ഗെയിലും ഗാസ്‌പ്രോമും തമ്മിലുള്ള സഹകരണം, ഗാസ്‌പ്രോംനെഫ്റ്റുമായുള്ള സംയുക്ത പദ്ധതികൾ, തുടങ്ങിയവ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ ഇരു മന്ത്രിമാരും അവലോകനം ചെയ്തു. കോവിഡ് 19 ന്റെ അപ്രതീക്ഷിത സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ തുടരുന്ന സഹകരണത്തെ അഭിനന്ദിച്ചു.