വാർ റൂം ഡ്യൂട്ടിക്ക് കൂടുതൽ ഉദ്യോഗസ്ഥർ

കോവിഡ് 19നെ നേരിടുന്നതിനായി ഗവ. സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന വാർ റൂമിലെ മുതിർന്ന ഐ. എ. എസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് സർക്കാർ ഉത്തരവായി. കായിക യുവജനകാര്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി. അജിത്ത്കുമാർ, ജലനിധി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്.ആർ) പ്രമോദ്, ഫിഷറീസ് അസി. ഡയറക്ടർ രാജീവ് എസ്. ഐ, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി. സജീവ്, ഐ. എൽ. ഡി. എം പ്രോഗ്രാം ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ മുഹമ്മദ് സഫീർ, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ഇൻ ചാർജ് സലാഹുദ്ദീൻ, വ്യവസായ വകുപ്പ് ജോ. ഡയറക്ടർ ഗങാധരൻ ടി.ഒ, രജിസ്‌ട്രേഷൻ വകുപ്പ് ജോയിന്റ് ഐ. ജി സജൻകുമാർ, ജി. എസ്. ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രശേഖർ, തൊഴിൽ വകുപ്പ് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ രാജീവൻ പി. വി എന്നിവരെയാണ് ഇതിനായി നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *