കള്ളിന്റെ ലഭ്യതക്കുറവുമൂലം സംസ്ഥാനത്തെ കള്ള്ഷാപ്പുകൾ ഉടൻ തുറക്കില്ല. പാലക്കാട് നിന്ന് കള്ള് കൊണ്ടുവരുന്നതിന് അനുമതി ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ മാസം 13 മുതൽ ഷാപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. മാർച്ച് അവസാനത്തോടെയാണ് സംസ്ഥാനത്തെ കള്ള് വ്യവസായം നിലച്ചത്.
നിലവിലെ സാഹചര്യത്തിൽ ഷാപ്പുകളുടെ പൂർണതോതിലുള്ള പ്രവർത്തനങ്ങൾ സാധ്യമാകില്ല. ജില്ലാ അതിർത്തികൾ പിന്നിട്ട് പാലക്കാട് നിന്ന് കള്ള് എത്തിക്കാനുള്ള അനുമതി ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഭക്ഷണം പാഴ്സലായി മാത്രമേ നൽകാവു എന്നതിനാൽ ഫാമിലി റെസ്റ്റോറന്റുകളായി പ്രവർത്തിക്കുന്ന ഷാപ്പുകൾക്കും ഉടൻ പ്രവർത്തനം തുടങ്ങാനാവില്ല.