വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനം ദുബായിൽനിന്ന് ഇന്ന് അർദ്ധരാത്രിയോടെ ചെന്നൈയിലെത്തും. ഒമ്പത് വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലേക്ക് പ്രവാസികളേയുംകൊണ്ട് പുറപ്പെടുന്നത്. ഇതിൽ മൂന്നെണ്ണം കേരളത്തിലേക്കുള്ളതാണ്. ധാക്കയിൽനിന്നും ദില്ലിയിലേക്കുള്ള വിമാനം മൂന്നു മണിക്കും കുവൈറ്റിൽനിന്ന് ഹൈദ്രാബാദിലേക്കുള്ള വിമാനം വൈകീട്ട് ആറരയ്ക്കും എത്തും. ഷാർജ – ലഖ്നൗ, കുവൈറ്റ് – കൊച്ചി , മസ്കറ്റ് – കൊച്ചി വിമാനങ്ങൾ രാത്രി 8.50 ന് എത്തും.
ക്വാലലമ്പൂർ – തിരുച്ചിറപ്പിള്ളി വിമാനം 9.40 ന് ത്തെും. ലണ്ടനിൽനിന്നും മുംബൈയിലേക്കുള്ള വിമാനം പുലർച്ചെ 1.30 ന് എത്തും. ദോഹയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം പുലർച്ചെ 1.40 നാണ് എത്തുക.