ബൃഹത് മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) കമ്മീഷണറായി ഇക്ബാൽ ചാഹലിനെ നിയമിച്ചു. കൊവിഡ് പ്രതിരോധത്തിലുള്ള വീഴ്ചയെ തുടർന്ന് പ്രവീൺ പർദേശിയെ സ്ഥാനത്തുനിന്ന് നീക്കി ഇക് ബാൽ ചാഹലിനെ നിയമിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നിലവിൽ നഗരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇക്ബാൽ ചാഹൽ. അതേ സ്ഥാനത്തേക്ക് പ്രവീൺ പർദേശിയെ മാറ്റി നിയമിച്ചു. കൂടാതെ മുംബൈ അഡീഷണൽ മുൻസിപ്പൽ കമ്മീഷണറെയും മറ്റ് ചില ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ ് 19,000ൽ അധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ അധികവും മുംബൈയിൽ നിന്നാണ്. 11000ൽ പരം കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.