ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസ്. മഹാരാഷ്ട്യയിൽ കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിലാണ് അനാവശ്യമായി മറൈൻ ഡ്രൈവിലൂടെ താരം കാറിൽ സഞ്ചരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സാം അഹ്മദ് ബോംബെ എന്ന വ്യക്തിക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐപിസിയുടെ 269, 188 എന്നീ വകുപ്പുകൾ പ്രകാരമാണ് താരത്തിനും ദുരന്തനിവാരണ നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ്. മഹാരാഷ്ട്രയിൽ ഇതുവരെ 779 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 20,228 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ അൻപത് ശതമാനവും മുംബൈയിലാണ്.