ഇടുക്കി : ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ ഭരണസ്ഥാപന പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ല്‍ ജില്ലയ്ക്ക് ആശ്വാസമായെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്നും വരാന്‍ പോകുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.