പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ പുതിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു. പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുമ്പോഴും, ഷോപ്പിങ് കോംപ്ലക്‌സുകളിലും, തിരക്കേറിയ ഷോപ്പുകളിലും മാസ്‌ക് ഉപയോഗിക്കണമെന്നാണ് പുതിയ നിർദേശത്തിലുള്ളത്. സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ട്. പുതുതായി പുറത്തിറക്കിയ അമ്പതു പേജുള്ള മാർഗരേഖയിലാണ് ഈ നിർദേശം.
സുഹൃത്തുക്കൾ പരസ്പരം കാണുന്നത് വീടിനു പുറത്തായിരിക്കണം. രണ്ടു മീറ്റർ അകലം എങ്കിലും പാലിച്ചിരിക്കണം. പാർക്കുകളിൽ കുടുംബത്തോടെ സമയം ചെലവഴിക്കാം.