തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന നൽകി ദമ്പതികൾ. പെരിഞ്ഞനം പോളശ്ശേരി പ്രേമൻ-വിജയലക്ഷ്മി ദമ്പതികളാണ് തങ്ങളുടെ ഒരു മാസത്തെ പെൻഷൻ തുകയായ 41,867 രൂപ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയ്ക്ക് കൈമാറിയത്. പി ഡബ്ള്യു ഡിയിൽ നിന്ന് വിരമിച്ച പ്രേമൻ 15,407 രൂപയും പെരിഞ്ഞനം ഈസ്റ്റ് യു പി സ്‌കൂളിലെ അധ്യാപികയായിരുന്ന വിജയലക്ഷ്മി 26,460 രൂപയുമാണ് നൽകിയത്.