തലപ്പാടി ഹെല്‍പ്പ് ഡെസ്‌കില്‍ 24 മണിക്കൂറും കര്‍മ നിരതരായി അക്ഷയ ജീവനക്കാര്‍

കാസര്‍കോട് : അതിര്‍ത്തി കടന്ന് സ്വന്തം ദേശത്തിലേക്ക് മടങ്ങുന്നവരെ സഹായിക്കാനും അതിര്‍ത്തിയില്‍ സജ്ജീകരിച്ച ഹെല്‍പ്പ് ഡെസ്‌കിലെ അധ്യാപകര്‍ക്ക് സാങ്കേതിക സഹായം നല്‍കാനും കര്‍മ്മനിരതരായി അക്ഷയ ജില്ലാ പ്രെജക്ട് ഓഫീസിലെ ജീവനക്കാരും അക്ഷയ സംരംഭകരും രംഗത്ത്.മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്.അതിര്‍ത്തി കടന്ന് എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌കിലെ അംഗങ്ങളെ സഹായിക്കുന്നതിനാണ് ഇവരുടെ സേവനം.രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലു വരെയും വൈകീട്ട് നാല് മുതല്‍  രാത്രി 12 വരെയും രാത്രി 12 മുതല്‍ രാവിലെ എട്ടുവരെയുമായി മൂന്ന് ഷിഫ്റ്റുകളിലാണ് സേവനം.ഓരോ ഷിഫ്റ്റിലും അഞ്ച് അക്ഷയ സംരംഭകരും അക്ഷയ ജില്ലാ പ്രെജക്ട് ഓഫീസിലെ രണ്ട് ജീവനക്കാര്‍ വീതവും ഉണ്ടാകും.നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ജില്ലാ ഓഫീസറുടെയും ഐടി മിഷന്‍ ജീവനക്കാരുടെയും സഹകരണത്തോടെയാണ് അക്ഷയ തലപ്പാടി ഹെല്‍പ്പ് ഡെസ്‌കിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതെന്ന് അക്ഷയ ജില്ലാ പ്രെജക്ട് മാനേജര്‍  എന്‍.സ് അജീഷ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *