രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത് 45000 മാസ്‌കുകള്‍
ആലപ്പുഴ : രണ്ടാം ഘട്ട കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ആര്യാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കുമുള്ള മാസ്‌ക് വിതരണം ആരംഭിച്ചു. മാസ്‌ക് വിതരണോദ്ഘടാനം കയര്‍ – ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിര്‍വഹിച്ചു. 45000 മാസ്‌കുകളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തിന് കീഴിലുള്ള 18 വാര്‍ഡുകളിലെയും മുഴുവന്‍ ആളുകള്‍ക്കും മാസ്‌ക് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ എല്ലാ വീടുകള്‍ക്കും മാസ്‌കും സാനിറ്റിസെറും നല്‍കിയിരുന്നു.